എന്താണ് ബ്രോങ്കൈറ്റിസ്?

എന്താണ് ബ്രോങ്കൈറ്റിസ്? ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളികൾക്ക് വീക്കം സംഭവിക്കുകയും വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ് ബ്രോങ്കൈറ്റിസ്. തീവ്രമായ ബ്രോങ്കൈറ്റിസ് സാധാരണയായി ഒരു വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇത് 10 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതേസമയം വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ നിലനിൽക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അണുബാധ മൂലമാണ് സംഭവിക്കുന്നത്. ബ്രോങ്കൈറ്റിസ് നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്ധർ. ശുദ്ധീകരിച്ച പഞ്ചസാരയും ലളിതമായ കാർബോഹൈഡ്രേറ്റുകളും കൂടുതലുള്ള ഭക്ഷണങ്ങൾ വീക്കം വർദ്ധിപ്പിക്കും. സോഫ്റ്റ് ഡ്രിങ്കുകൾ, പഞ്ചസാര ചേർത്ത പഴച്ചാറുകൾ, വൈറ്റ് ബ്രെഡ്, വൈറ്റ് പാസ്ത, ഐസ്ക്രീം തുടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വറുത്ത ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പേസ്ട്രികൾ, കുക്കികൾ, മാംസത്തിന്റെ കൊഴുപ്പ് എന്നിവയിൽ ഈ കൊഴുപ്പുകൾ സാധാരണയായി കാണപ്പെടുന്നു. ബ്രോങ്കൈറ്റിസ് സമയത്ത് ഈ കൊഴുപ്പുകളുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നത് വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.