നടത്തം അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമോ?

പതിവായി നടക്കുന്നത് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. മാസ് ജനറൽ ബ്രിഗാമിലെ ശാസ്ത്രജ്ഞൻ ആണ് പഠനത്തിന് പിന്നിൽ. അൽഷിമേഴ്‌സ് വരാനുള്ള സാധ്യത വ്യായാമം ചെയ്യുന്നതിലൂടെ മന്ദഗതിയിലാകുമെന്ന് പഠനത്തിൽ കണ്ടെത്തി. രോ​ഗസാധ്യതയുള്ള പ്രായമായവർ വ്യായാമം ചെയ്താൽ ഇതിന്റെ അളവിൽ മാറ്റമുണ്ടാവുമെന്നും ഓർമക്കുറവ് വരാനുള്ള സാധ്യത മന്ദ​ഗതിയിലാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഹാർവാർഡ് ഏജിങ് ബ്രെയിൻ സ്റ്റഡിയിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ഗവേഷകർ വിശകലനം ചെയ്തത്. 50 നും 90 നും ഇടയിൽ പ്രായമുള്ള ഏകദേശം 300 ആളുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ദിവസവും 3000 മുതൽ 5000 ചുവടുകൾ നടന്ന ആളുകളിൽ ഈ ഓർമക്കുറവ് മൂന്നു വർഷം വരെ വൈകിയെന്നാണ് കണ്ടെത്തൽ. 5000 മുതൽ 7500 ചുവടുകൾ നടന്നവരിൽ ഓർമ കുറവ് ഏഴ് വർഷം വരെയും വൈകുന്നു. എന്നാൽ ഒട്ടും വ്യായാമം ചെയ്യാത്ത ആളുകളുടെ തലച്ചോറിൽ ഈ പ്രോട്ടീനുകൾ വേഗത്തിൽ അടിഞ്ഞുകൂടുകയും ഓർമക്കുറവ് പെട്ടന്ന് വരികയും ചെയ്യുമെന്ന് പഠനത്തിൽ കണ്ടെത്തി. നേച്ചർ മെഡിസിനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്