ഇൻഹേലറുകളും നേസൽ സ്‌പ്രേകളും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദദ്ധർ. ഇൻഹേലറുകളും നേസൽ സ്‌പ്രേകളും ദീർഘകാലം ഉപയോഗിക്കുന്നവരിൽ വായിലും കണ്ണുകളിലും ശ്വാസകോശത്തിലും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. കോർട്ടികോസ്റ്റിറോയിഡുകൾ വീക്കം നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെങ്കിലും, അവ രോഗപ്രതിരോധ സംവിധാനത്തിൻറെ ചില ഭാഗങ്ങളെ അടിച്ചമർത്തുന്നു. ഇത് ബാക്ടീരിയ, ഫംഗസ്, വൈറസുകൾ എന്നിവ ശരീരത്തിൽ കടന്നുകൂടുന്നത് എളുപ്പമാക്കുന്നു. മിക്ക ഇൻഹേലറുകളിലും, മൂക്കിൽ ഉപയോഗിക്കുന്ന സ്‌പ്രേകളിലും അടങ്ങിയിട്ടുള്ള സ്റ്റിറോയിഡുകൾക്ക് ശ്വാസകോശത്തിലും മൂക്കിലും മാത്രമല്ല, ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ഓറൽ ത്രഷ് വായിലും തൊണ്ടയിലും ഫംഗസ് ഉണ്ടാക്കുന്ന അണുബാധയാണ്. ഇൻഹേലർ ഉപയോഗിച്ച ശേഷം വായ കഴുകി തുപ്പാതിരുന്നാൽ ഈ സാധ്യത വളരെ കൂടുതലാണ്. ചില സ്റ്റിറോയിഡ് ഇൻഹേലറുകൾ ഉപയോഗിക്കുന്നവരിൽ, പ്രത്യേകിച്ച് പ്രായമായവരിലും സി.ഒ.പി.ഡി പോലുള്ള രോഗങ്ങളുള്ളവരിലും ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണ്. ചില ഇൻഹേൽഡ് സ്റ്റിറോയിഡുകൾ ഉദാഹരണത്തിന്, ബുഡെസോണൈഡ്, സിക്കിൾസൊണൈഡ് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന മൈകോബാക്ടീരിയ മൂലമുള്ള അണുബാധകൾക്ക് കാരണമായേക്കാമെന്നും ആരോഗ്യവിദദ്ധർ പറയുന്നു. ദീർഘകാലം മരുന്ന് ഉപയോഗിക്കുന്നവർ പതിവായി ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും മരുന്നിന്റെ അളവ് പുനഃപരിശോധിക്കുകയും ചെയ്യേണ്ടത് അത്യാവിശമാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















