സംസ്ഥാനത്ത് ചൂടു കൂടുന്ന പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.
സൂപ്പര്‍ എല്‍നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നത്. സൂര്യരശ്മികള്‍ ലംബമായി ഭൂമിയില്‍ പതിക്കുന്നതും ചൂടുകൂടാന്‍ ഇടയാക്കിയിട്ടുണ്ട്. അതേസമം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സംസ്ഥാനത്ത് ചൂടില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്.



















