രക്തത്തിൽ ഷുഗറു കൂടിയെന്ന് കേട്ടാൽ ആദ്യം ഒഴിവാക്കുന്ന രണ്ട് കാര്യങ്ങൾ പഞ്ചസാരയും അരിയുമാണ്. ഇവ രണ്ടും പാടേ ഒഴിച്ചു നിർത്തിയാൽ മാത്രം മതി, രക്തത്തിലെ പഞ്ചസാരയുടെ അളവു കൺട്രോളിലാകുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. ഒരു ടീസ്പൂൺ പഞ്ചസാരയിൽ അഞ്ച് ഗ്രാം ഷുഗറാണ് ഉള്ളത്. അത് ഒഴിവാക്കി, പഴുത്ത ഇടത്തരം വലിപ്പമുള്ള ഒരു മാങ്ങ കഴിക്കുബോൾ, അതിൽ ഏതാണ്ട് 40 മുതൽ 45 ഗ്രാം വരെ ഷുഗർ ഉണ്ട്. ചപ്പാത്തിയാണ് തിരഞ്ഞെടുക്കുന്നതെങ്കിലോ ഒരെണ്ണത്തിൽ ഏതാണ്ട് 15 ഗ്രാം ഷുഗറിന് തുല്യമായ കാർബ്സ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഒഴിവാക്കുന്നതിലല്ല അളവാണ് പ്രാധാനമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. നാം കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ നമ്മുടെ ഭക്ഷണത്തിൽക്കൂടി എത്തുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി ശരീരത്തിൽ സൂക്ഷിക്കുന്നു. ഇതു നടക്കാതെ വരുമ്പോൾ പഞ്ചസാര രക്തത്തിൽ തന്നെ അവശേഷിക്കുകയും പ്രമേഹം ഉണ്ടാകുകയും ചെയ്യുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ചിട്ടയായ ഭക്ഷണക്രമവും വ്യായാമരീതിയും മാനസിക സംഘർഷങ്ങൾ ഒഴിവാക്കിയുള്ള ജീവിതരീതിയും ശീലമാക്കണമെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.


















