റെഡി ടു യൂസ് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റില്‍ മുന്നറിയിപ്പ്

റെഡി ടു യൂസ് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ജിഞ്ചർ- ഗാർലിക് പേസ്റ്റ് സുരക്ഷിതമല്ലന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മറ്റ് പല പായ്ക്ക് ചെയ്ത ഭക്ഷണങ്ങളെയും പോലെ പ്രിസർവേറ്റീവുകളും അഡിറ്റീവുകളും രാസവസ്തുക്കളും ഇതിലും അടങ്ങിയിട്ടുണ്ട്. ജിഞ്ചർ ഗാർലിക് പേസ്റ്റിൽ സിട്രിക് ആസിഡും സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളുമെല്ലാം പൊതുവേ ഉപയോഗിക്കുന്ന ചേരുവകളാണ്. നിത്യേന ഉള്ള ഇതിന്റെ ഉപയോഗം വയറിനും കുടലിനുമൊക്കെ പലതരത്തിലുള്ള ആരോഗ്യപ്രശ്ങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പായ്ക്കറ്റിലെ പേസ്റ്റിന്റെ മണത്തിലോ നിറത്തിലോ വ്യത്യാസം കാണുകയോ അത് വല്ലാതെ ഒട്ടിപ്പിടിക്കുകയോ വെള്ളം പോലെ നീണ്ടു കിടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ആ പായ്ക്ക് ഒഴിവാക്കണമെന്ന് ആരോഗ്യവിദദ്ധർ നിർദ്ദേശിക്കുന്നു. വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ് പുറത്ത് നിന്ന് വാങ്ങുമ്പോൾ അത് നിർമിച്ചിരിക്കുന്ന രീതിയും അതിന്റെ കാലാവധിയും നോക്കി സുരക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.