നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്

വെള്ളം കുടിക്കുക എന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള വളരെ പ്രധാന ഘടകമാണ്. നമ്മുടെ ശരീരത്തില്‍ ജലാംശം ഗണ്യമായി കുറയുന്നത് ഹൃദയമിടിപ്പിനെയും തലച്ചോറിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കും. അതുമാത്രമല്ല, ദീര്‍ഘകാല നിര്‍ജ്ജലീകരണം വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പകല്‍ വെള്ളം കുടിക്കാന്‍ മറന്നുപോയാല്‍ ചിലര്‍ വലിയൊരു അളവില്‍ വെള്ളം വൈകുന്നേരങ്ങളില്‍ കുടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റായ രീതിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സമയം വലിയ അളവില്‍ വെള്ളം എത്തുന്നത് ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയാനും രക്തത്തിലെ ഇലക്രോലൈറ്റുകള്‍ നേര്‍ത്തു പോകാനും ഇത് തലകറക്കം, ക്ഷീണം, തളര്‍ച്ച, മാനസിക വ്യക്തതയില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ വെള്ളത്തില്‍ നിന്ന് മാത്രമല്ല ശരീരത്തിന്് ജലാംശം കിട്ടുന്നത് ഭക്ഷണത്തില്‍ നിന്നു ജലം ലഭിക്കുന്നുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ അല്‍പാല്‍പ്പമായി വെള്ളം കുടിക്കുകയും സൂപ്പ് , സാലഡ് പോലുള്ള ജലാംശം അടങ്ങിയ ഭക്ഷം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. മദ്യം ,കാപ്പി, ചായ എന്നിവ പോലുള്ളവ ഒഴിവാക്കുകയും ചെയ്യുക. ഇത് ഒരു പരിധിവരെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.