ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലരും ട്രെന്‍ഡിനെയാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, വിദഗ്ധരുടെ അഭിപ്രായത്തില്‍ കാലാവസ്ഥയാണ് പ്രധാന മാനദണ്ഡം. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയില്‍ തുറന്ന രീതിയിലുള്ള പാദരക്ഷകള്‍ മികച്ചതാണ്. ഇത് കാലില്‍ വായുസഞ്ചാരം ഉണ്ടാക്കുകയും വിയര്‍പ്പുമൂലം ഉണ്ടാകുന്ന അണുബാധകള്‍ തടയുകയും ചെയ്യും. അതേ സമയം, തണുപ്പ് കാലത്ത് ഷൂസുകള്‍ ധരിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഷൂസ് കാലുകള്‍ക്ക് ചൂട് നല്‍കുകയും പൊടിയും ചെളിയും മൂലം ഉണ്ടാകുന്ന ചര്‍മപ്രശ്നങ്ങള്‍ തടയുകയും ചെയ്യും. അത്‌ലറ്റ്‌സ് ഫൂട്ട് പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഷൂസ് സഹായിക്കുന്നു. കൂടാതെ, തുറന്ന ചെരുപ്പുകള്‍ ധരിക്കുന്നവര്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് കാലുകള്‍ നന്നായി കഴുകി വൃത്തിയാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.ചെരുപ്പ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്




















