കുളിക്കുന്ന സമയങ്ങളില്‍ നിര്‍ബന്ധമായും വൃത്തിയാക്കേണ്ട മൂന്ന് ശരീര ഭാഗങ്ങളാണ് ചെവി മടക്കിന്റെ പുറകുഭാഗം, കാല്‍ വിരലുകള്‍, പൊക്കിള്‍ എന്നിവ. കുളിക്കുമ്പോള്‍ ഈ മൂന്ന് ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ മറന്നു പോയാല്‍ ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തില്‍ പറയുന്നു. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ ഭാഗങ്ങളില്‍ ഈര്‍പ്പവും എണ്ണമയവും കൂടുതലാതിനാല്‍ ഈ ഭാഗങ്ങള്‍ വൃത്തിയായിക്കിയിലെങ്കില്‍ സൂഷ്മാണുക്കള്‍ ഉണ്ടാവാനും മുഖക്കുരു പോലുള്ള ചര്‍മ്മ രോഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.



















