യുവാക്കൾക്കിടയിൽ കരളിനെ ബാധിക്കുന്ന ക്യാൻസർ വർധിക്കുന്നു

യുവാക്കൾക്കിടയിൽ കരളിനെ ബാധിക്കുന്ന ക്യാൻസർ വർധിക്കുന്നതായാണ് സമീപകാലങ്ങളിൽ പുറത്തുവന്ന വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാറിവരുന്ന ഭക്ഷണ ശീലം, ജീവിത ശൈലി, അമിവണ്ണം, മദ്യപാനം തുടങ്ങിയവയെല്ലാം രോഗ ബാധയ്ക്ക് കാരമായി പറയപ്പെടുന്നു. വൈറ്റ് ബ്രഡ്, പാസ്ത, ബേക്കറി പലഹാരങ്ങൾ എന്നിവയിൽ നിന്നുള്ള കാർബോ ഹൈഡ്രേറ്റുകൾ ശരീരത്തിൽ വേഗത്തിൽ പഞ്ചസാരയായി മാറുന്നു. ഇത് കരളിലെ കൊഴുപ്പ് നിക്ഷേപം വർധിക്കാൻ ഇടയാക്കും. ഓട്‌സ്, ബാർലി, തിന, തവിട്ട് അരി എന്നിവ കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകവഴി കരളിലെ ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. ബ്രൊക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികളുടെ ഉപയോഗവും, മിതമായ കാപ്പി ഉപയോഗവും കരളിന്റെ ആരോഗ്യം സംരക്ഷിക്കും. അമിത വണ്ണം നിയന്ത്രിക്കുക, വ്യായാമം ശീലമാക്കുക എന്നിവയും കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ പ്രധാനമാണ്. രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും പരിശോധനകൾക്കുാമയി ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടാവുന്നതാണ്.