സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ മഴ കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി അടക്കമുള്ള രോഗ വ്യാപനം വർധിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രേക്ഷകർ ജാഗ്രത പാലിക്കുക.