ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ അടിസ്ഥാനമാണ് ചിട്ടയായ വ്യായാമം. എന്നാൽ, എല്ലാ വ്യായാമങ്ങളും എല്ലാവർക്കും അനുയോജ്യമല്ലെന്ന കാര്യവും ആരോഗ്യ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം നല്ലരീതിയിൽ നിയന്ത്രിക്കുന്നവർ വ്യായാമം ചെയ്യുമ്പോൾ ശ്രദിക്കേണ്ടേ ചില കാര്യങ്ങൾ ഉണ്ട്. വളരെ ഭാരമുള്ളവ വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കണം. അതേസമയം, രക്തസമ്മർദ്ദം നിയന്ത്രണത്തിലല്ലെങ്കിൽ പ്രത്യേക ശ്രദ്ധവേണം. ഇത് ജിം ഉപകരണത്തിന്റെ കാര്യം മാത്രമല്ല. ഇക്കൂട്ടർ വീട്ടിലെ ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോഴും ശ്രദ്ധിക്കണം. വെല്ലുവിളി നിറഞ്ഞതും എന്നാൽ നിയന്ത്രിക്കാൻ കഴിയുന്നതുമായ ഭാരങ്ങൾ തിരഞ്ഞെടുക്കുക. പെട്ടെന്നുള്ളതും തീവ്രവുമായ ശ്രമം രക്തസമ്മർദ്ദത്തിൽ അപകടകരമായ വർധനവിന് കാരണമാകും. ഭാരം ഉയർത്തുമ്പോഴോ തള്ളുമ്പോഴോ ശ്വാസം പുറത്തേക്ക് വിടാനും ഭാരം താഴ്ത്തുമ്പോൾ ശ്വാസം ഉള്ളിലേക്ക് എടുക്കാനും ശ്രദ്ധിക്കണമെന്നും , ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















