ഒറ്റക്കാലിൽ 10 സെക്കന്റ് ബാലൻസ് ചെയ്ത് നിൽക്കാനാകുമോ?

നിങ്ങൾക്ക് ഒറ്റക്കാലിൽ എത്ര നേരം വരെ ബാലൻസ് ചെയ്തു നിൽക്കാൻ സാധിക്കും? 10 സെക്കൻഡ് അങ്ങനെ നിൽക്കാൻ സാധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഹഫീസാ ഖാൻ വ്യക്തമാക്കുന്നു. 50നും 75നും ഇടയിൽ പ്രായനായ 1702 പേരിൽ 10 വർഷം നടത്തിയ പഠനത്തിൽ കണ്ണുകൾ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലിൽ നിന്ന മധ്യ വയസ്‌കരിലും പ്രായമായവരിലും ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വർഷം വരെ ആയുസ് വർധിക്കാനുള്ള സാധ്യത 90 ശതമാനമാണെന്ന് പഠനത്തിൽ കണ്ടെത്തി. 2022ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കുന്നത്.