ട്രാഫിക് നിയമലംഘകരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനൊരുങ്ങി യുഎഇയും കുവൈറ്റും

ദുബായ്: ബഹ്റൈനും ഖത്തറിനും പുറമേ കുവൈറ്റുമായും ട്രാഫിക് നിയമലംഘകരുടെ വിവരങ്ങള്‍ കൈമാറാനൊരുങ്ങി യുഎഇ. രാജ്യത്ത് ഡ്രൈവര്‍മാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ബഹ്‌റൈനുമായും ഖത്തറുമായും കരാറുണ്ടാക്കിയതിന് പിന്നാല കൂടുതല്‍ ജിസിസി രാജ്യങ്ങളുമായി സമാന രീതിയിലുളള കരാറുമായി മുന്നോട്ട് പോവുകയാണ് യുഎഇ. ഇനിമുതല്‍ കുവൈത്തില്‍ ഗതാഗതനിയമം ലംഘിച്ചവര്‍ യു എ ഇയിലെത്തിയാലും പിഴ നല്‍കേണ്ടി വരും. ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സംയുക്ത സുരക്ഷാ യോഗത്തിലാണ് തീരുമാനം. യു എ ഇയില്‍ ഗതാഗത നിയമം ലംഘിച്ച് ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അവിടെ പിഴ നല്‍കേണ്ടി വരും. നിയമം ലംഘിച്ച് യു എ ഇയിലെത്തിയാലും പിഴ നല്‍കേണ്ടിവരും.

LEAVE A REPLY