ആരോഗ്യഗുണങ്ങളുടെ കലവറയായ ഇളനീര്. പാല് കഴിഞ്ഞാല്‍ മറ്റൊരു സമീകൃതാഹാരമെന്ന് പോലും ഇളനീരിനെ പറയാം. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും കരിക്കിന് വെള്ളം ഉപകരിക്കും. വെറും വയറ്റില്‍ കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം, തലവേദന എന്നീ പ്രശ്നങ്ങള്‍ക്ക് ഉത്തമ ഔഷധംകൂടിയാണ് കരിക്കിന് വെള്ളം. കിഡ്നി സ്റ്റോണ്‍ അകറ്റാന്‍ മികച്ച മരുന്നാണിത്. സ്ഥിരമായി ഇളനീര് കുടിക്കുന്നത് വൃക്കയിലുണ്ടാകുന്ന കല്ല് നീങ്ങാന്‍ സഹായിക്കും. ഡയറ്റ് ചെയ്യുന്നവര്‍ക്ക് കരിക്കിന് വെള്ളം ശീലമാക്കാം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇളനീര് മികച്ചതാണ്. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും കരിക്കിന് വെള്ളം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.






















