തേങ്ങാവെള്ളം കുടിക്കാറുണ്ടോ ?

തേങ്ങാവെള്ളം കുടിക്കാറുണ്ടോ ? നമ്മൾ നിസാരമായി കരുതുന്ന തേങ്ങവെള്ളത്തിൽ നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ തേങ്ങ വെള്ളം കുടിച്ചാൽ കൂടുതൽ ഗുണം ലഭിക്കും എന്നാണ് ആരോഗ്യവിദക്തർ പറയുന്നത്. മെറ്റബോളിസം വർദ്ധിപ്പിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ചർമത്തിന്റെ തിളക്കം കൂട്ടുന്നതിനും ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് തേങ്ങാ വെള്ളത്തിന് ഉള്ളത്; തേങ്ങാവെള്ളം പോലെ തന്നെ ഗുണമുള്ള ഒന്നാണ് തേങ്ങപാൽ. തേങ്ങാവെള്ളത്തെ സംബന്ധിച്ചിടത്തോളം തേങ്ങ പാലിൽ കൂടുതൽ കലോറിയും ഫാറ്റും അടങ്ങിയിട്ടുണ്ട്. എന്നാൽ തേങ്ങാവെള്ളത്തിനും ചില ദോഷഫലങ്ങൾ ഉള്ളതായി പറയുന്നു. ഇത് അധികം കുടിച്ചാൽ ശരീരത്തിലെ പൊട്ടാസ്യം ലെവൽ ഉയരാൻ കാരണമാകുന്നു. ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെടാം. പ്രമേഹം പോലെ മറ്റു രോഗാവസ്ഥ ഉള്ളവർ ഒരു ഡോക്ടററുടെ നിർദേശം ഇല്ലാതെ ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നത് നല്ലതല്ല.