ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ചിലർ ദാഹം കൊണ്ട് കുടിക്കുമ്പോൾ മറ്റുചിലർ വിശപ്പിനെ നിയന്ത്രിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഗ്യാസ്ട്രിക് സിസ്റ്റത്തിൽ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തെ നേർപ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുൻപ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂർ മുൻപെങ്കിലും കുടിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദദ്ധർ പറയുന്നു. ഭക്ഷണത്തിന് മുമ്പും അതിനിടയിലും വെള്ളം കുടിക്കുന്നതും അത്ര നല്ല ശീലമല്ലെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഭക്ഷണ ശേഷം ഉടനെ വെള്ളം കുടിക്കുബോൾ ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ദഹിക്കാത്ത ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനും ശരീരത്തിലെ ഇൻസുലിൻ അളവിനെ ബാധിക്കാനും കാരണമാകും. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂർണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവിൽ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.