സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്? സസ്യാഹാരത്തിൽ സങ്കീർണ അന്നജം, നാരുകൾ, കുറഞ്ഞ അളവിൽ കൊഴുപ്പ്, വിറ്റമിനുകൾ, ധാതുക്കൾ, ഫൈറ്റോ കെമിക്കലുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ആഹാരംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിൽ കൂടുതൽ കണ്ടുവരുന്നതായി വിധക്തർ പറയുന്നു. അതിനാൽ തന്നെ ആഹാരക്രമത്തിൽ സസ്യാഹാരത്തിന് പ്രധാന്യം നൽകണം. ആട്, പശു, പന്നി എന്നിവയുടെ മാംസത്തിൽ അടങ്ങിയ കൊഴുപ്പ് ഹൃദ്രോഗം, രക്തസമ്മർദം, സന്ധിവേദന എന്നിവ വർധിക്കാൻ കാരണമാകുന്നതായി വിധക്തർ പറയുന്നു. മാത്രമല്ല റെഡ് മീറ്റ് നിത്യജീവിതത്തിൽ കൂടുതൽ ഉൾപ്പെടുത്തുമ്പോൾ കുടലിൽ അർബുദം പോലുള്ള രോഗങ്ങൾ ഉണ്ടാകാനിടയാകുന്നു. ചുട്ട ഉണക്കമീനുകളും മാംസവും അന്നനാള അർബുദത്തിന് കാരണമാകുന്നതായും വിധക്തർ പറയുന്നു. പോഷകപരമായി വിലയിരുത്തിയാൽ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും സസ്യാഹാരത്തിൽ നിന്നും ലഭിക്കുന്നു. ‘മാത്രമല്ല ഉയർന്ന അളവിൽ പഴങ്ങൾ, ഇലക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, വെജ് പ്രോട്ടീൻ, കുറഞ്ഞ അളവിൽ ഉള്ള പൂരിത കൊഴുപ്പ്, സോഡിയം എന്നിവ സസ്യഭുക്കുകളുടെ ഭക്ഷണത്തിൻറെ ഗുണനിലവാരം വർധിപ്പിക്കുന്നതായും വിധക്തർ പറയുന്നു.



















