പങ്കാളിയുടെ ഷേവിങ് സെറ്റ് ഉപയോഗിക്കുന്ന സ്ത്രീകള്‍ അറിയാന്‍

പങ്കാളിയുടെ വസ്ത്രം മാത്രമല്ല, ഉപയോഗിക്കാന്‍ സാധിക്കുന്ന എന്തും മാറി ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് ഇടയില്‍ ഇന്ന് പതിവാണ്. ഈ ശീലം പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെങ്കിലും ചില വസ്തുക്കള്‍, പ്രത്യേകിച്ച് പുരുഷ പങ്കാളിയുടെ ഷേവിങ് ഉപകരണങ്ങള്‍ സ്ത്രീകള്‍ മാറി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഇത്തരത്തിലുള്ള ഉപയോഗം സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ചര്‍മ്മത്തിലും ഹോര്‍മോണ്‍ വിന്യാസത്തിലും വ്യതിയാനമുള്ളതിനാല്‍ ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീകളുടെ ചര്‍മ്മത്തിനെ ദോഷകരമായി ബാധിക്കും. പുരുഷന്‍മാരുടെ ചര്‍മ്മം സ്ത്രീകളുടേതിനെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനംവരെ കട്ടി കൂടിയതും പെട്ടെന്ന് പൊരിഞ്ഞ് ഇളകുന്നതുമാണ്. അതിനാല്‍ പുരുഷന്‍മാരുടെ ഉപകരണങ്ങള്‍ സ്ത്രീകള്‍ ഉപയോഗിക്കുബോള്‍ ചര്‍മ്മത്തിന്റെ തിളക്കം നഷ്ടമാകുകയും ചര്‍മ്മം വിണ്ടുകീറാനും കറുത്ത പാടുകള്‍ രൂപപ്പെടാനും കാരണമായേക്കും. കൂടാതെ ചര്‍മ്മം വരണ്ടു പൊകുന്നതിനും ഇരുണ്ടു പോകുന്നതിനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.