മണ്‍സൂണ്‍ മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരള്‍ച്ചാ ഭീഷണിയിലേക്ക്

മണ്‍സൂണ്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ കേരളത്തിന് ലഭിച്ചത് സാധാരണ കിട്ടേണ്ടതിനേക്കാള്‍ 44 ശതമാനം കുറവ് മഴ. മണ്‍സൂണ്‍ മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരള്‍ച്ചാ ഭീഷണിയിലേക്ക് കടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വരള്‍ച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പഠനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി.

ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. 60 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ഡാമുകളില്‍ ജലനിരപ്പ് തീരെ കുറഞ്ഞു. പസഫിക്ക് സമുദ്രത്തിന് ചൂട് പിടിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് കേരളത്തെയും വരള്‍ച്ചയിലേക്ക് നയിക്കുന്നതെന്നും എല്‍നിനോ സാചര്യങ്ങളാല്‍ മണ്‍സൂണ്‍ രണ്ടാം പകുതിയിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

LEAVE A REPLY