കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ വ്യായാമം മാത്രം പോര, ഭക്ഷണ ക്രമത്തിലും ജീവിത ശൈലിയും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനമാണ് നാരുകള്‍ അടങ്ങിയ ഭക്ഷണം. ഓട്‌സ്, പയര്‍ വര്‍ഗങ്ങള്‍, ചിയ സീഡുകള്‍ തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാകാം. കൊളസ്‌ട്രോളിനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന പ്ലാന്റ് സ്റ്റിറോളുകളും സ്റ്റാനോളുകളും അടങ്ങിയിട്ടുള്ളതിനാല്‍ പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, വിത്തുകള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. പഞ്ചസാരയുടെ ഉപയോഗം കുറക്കുകവഴി ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിര്‍ത്താനും സഹായിക്കും. പായ്ക്കറ്റ് ഫുഡുകളിലെ ട്രാന്‍സ് ഫാറ്റുകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ കാരണമാകും. ഒപ്പം വ്യായാമം ശീലമാക്കാം. ആഴ്ചയില്‍ 5 ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വീതം നടത്തം ശീലമാക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.