തനിക്ക് സ്തനാര്‍ബുദം ബാധിച്ചതായും രണ്ടാംഘട്ട കീമോതെറാപ്പി പുരോഗമിക്കുന്നതായും നടി ഉമാ ശങ്കരി. ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഉമാ ശങ്കരി.
സ്തനാര്‍ബുദം തിരിച്ചറിഞ്ഞ നാളുകളില്‍ വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും ഇപ്പോള്‍ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടതായും നടി പറഞ്ഞു.
കീമോ/ഇമ്മ്യൂണോയുടെ രണ്ടാം ഘട്ടമാണ്. ഒരു ദിവസം രണ്ടുവീതം എടുക്കുന്നുണ്ട്. ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പഠിക്കുകയാണ്. എനിക്ക് ശക്തിയുണ്ടെന്ന് തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന കുടുംബത്തിനും സ്നേഹവും പിന്തുണയും നല്‍കുന്ന എന്റെ ആരാധകര്‍ക്കും നന്ദി. സുഖം പ്രാപിച്ചുവരുന്നതായും നടി പറഞ്ഞു.



















