ന്യൂയോര്‍ക്കില്‍ മാരകമായ ലീജനേഴ്‌സ് രോഗം ബാധിച്ച് നാലുപേര്‍ മരിച്ചതായി റിപ്പോർട്ട്. നിലവില്‍ 99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ മടിക്കരുതെന്നും ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. ന്യുമോണിയ മാരകമാകുന്ന അവസ്ഥയാണ് ലീജനേഴ്‌സ് ഡിസീസ്. ലിജിയോണെല്ല എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നത്. വായുവിലൂടെയും ജലത്തിലൂടെയും രോഗം പടരാം. പ്രായമായവരിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് രോഗം മാരകമാകുന്നത്. തലവേദന, പേശിവേദന, പനി, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.



















