തിരുവനന്തപുരം: തിരുവനന്തപുരം എസ് ഒ എസ് മോഡൽ ഹോമിലെ എട്ടുവയസുകാരിക്ക് മലബാർ ക്യാൻസർ സെന്റർ വഴി സൗജന്യമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. മന്ത്രി വീണ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് സൗജന്യ ചികിത്സ. തിരുവനന്തപുരം ആർ സി സി യിലാണ് കുട്ടിക്ക് ലുക്കീമിയയാണെന്ന് കണ്ടെത്തിയത്. ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ എം സി സിയിലേക്ക് മാറ്റി. എം സി സിയിൽ കുട്ടിയുടെ പരിചരണത്തിനായി വനിതാ ശിശുവികസന വകുപ്പ് കെയർ ടേക്കറെ നിയമിച്ചു.














