കൂർക്കംവലിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിലാകാം എന്ന് മുന്നറിയിപ്പ് നൽകുകയാണ് വിധക്തർ. അമിതമായി കൂർക്കം വലിക്കുന്നവരെ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നാണ് വിധക്തർ പറയുന്നത്. മനുഷ്യർക്ക് ദിവസത്തിൽ ഏഴെട്ടു മണിക്കൂർ ഉറക്കം ആവശ്യമാണ്. ഇല്ലെങ്കിൽ നമ്മുടെ തലച്ചോറിന് ശരിയായി പ്രവർത്തിക്കാനാവില്ല. കൂർക്കംവലിക്കാരിൽ പലർക്കും കൃത്യമായ ഉറക്കം ലഭിക്കുന്നില്ല എന്നാണ് വിധക്തർ സൂചിപ്പിക്കുന്നത്. ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകൾഭാഗത്തുള്ള തടസ്സം കാരണമാണ് പ്രധാനമായും കൂർക്കം വലി ഉണ്ടാകുന്നതു. ഇവിടെയുള്ള ദശകളുടെ അമിതമായ വളർച്ച, മസിലുകൾക്ക് തകരാർ ഉണ്ടാവുക എന്നിവയും കൂർക്കം വാലിയുടെ കാരണമായി വിധക്തർ പറയുന്നു, കൂടുതലായും പൊണ്ണത്തടി ഉള്ളവരിലാണ് അമിതമായ കൂർക്കം വലി ഉണ്ടാക്കുന്നത്. മാത്രമല്ല ഹൃദയാഘാതം, ഹൃദയപേശികളുടെയും ഹൃദയമിടിപ്പിലെയും വ്യതിയാനങ്ങൾ എന്നിവയും കൂർക്കംവലി മൂലം ഉണ്ടാകുന്ന ശ്വാസതടസ്സത്തിന്റെ പ്രേത്യാഘാതങ്ങൾ ആണ്.






















