ഗുളികയിൽ കമ്പി കഷണം കിട്ടിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തതായി റിപ്പോർട്ട്. പാലക്കാട് മണ്ണാർക്കാട് ആരോഗ്യ കേന്ദ്രത്തിൽ നിന്നും കുട്ടിക്ക് കൊടുത്ത പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷണം കിട്ടിയതായി പരാതിക്കാർ ആരോപണം ഉന്നയിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്‌കുമാർ സ്വമേധയാ നടപടി എടുത്തതായി അധികൃതർ വ്യക്തമാക്കി.




















