വീണ്ടും തെരുവുനായ ആക്രമണം

വീണ്ടും തെരുവുനായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. കോട്ടയം പാമ്പാടിയിലാണ് സംഭവം. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യക്കോസ്, ജോബി അമ്പാട്ട്, കെ.എസ് ചാക്കോ, വി.എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് ചുണ്ടിലാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണെന്നാണ് സൂചന.