സൂംബ ഡാൻസ് ആരോഗ്യത്തിന് നല്ലതോ?

സൂംബ ഡാൻസ് ആരോഗ്യത്തിന് നല്ലതോ? സൂംബ കേവലം വെറുമൊരു ഡാൻസ് മാത്രമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സൂബ ഒരു വ്യായാമ രീതിയാണ്. ശരീരത്തിനൊപ്പം മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്താൻ സൂബയ്ക്ക് സാധിക്കുന്നു എന്നതാണ് ഈ വ്യായാമ രീതിയെ ജനപ്രിയമാക്കുന്നത്. സ്പാനിഷ്, ലാറ്റിൻ പാട്ടുകളാണ് സൂംബയ്ക്കായി ഉപയോഗിക്കുന്നത്. പാട്ടിന് അനുയോജ്യമായി തയ്യാറാക്കിയ കൊറിയോഗ്രാഫിയാണ് സൂംബയെ വെറുമൊരു ഡാൻസിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു മണിക്കൂർ വ്യായാമത്തിലൂടെ 500 മുതൽ 600 വരെ കാലറി ഉരുക്കി കളയാൻ സൂംബയ്ക്ക് സാധിക്കും. സൂബയിൽ വസ്ത്രധാരണത്തിൽ പ്രത്യേക കോഡ് നിർബന്ധമില്ല. പരിശീലിക്കുന്നയാൾക്ക് ഏത് വസ്ത്രമാണോ അനുയോജ്യമായി തോന്നുന്നത്, അത് തിരഞ്ഞെടുക്കാവുന്നതാണ്. ഏത് പ്രായത്തിലുള്ളവർക്കും പരിശീലിക്കാമെന്നതും സൂംബയുടെ പ്രത്യേകതയാണ്.