ജീവിക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങണം; കിമ്മിന്റെ നാട്ടിലെ ലൈംഗിക ചൂഷണം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കിം ജോങ് ഉന്നിന്റെ ഉത്തരകാറിയയില്‍ ജീവിയ്ക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് ലൈംഗിക ചൂഷണങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന് പുതിയ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് സ്ത്രീകളാണ് കടുത്ത ലൈംഗിക ചൂഷണത്തിന് നിത്യവും വിധേയമാകുന്നത്. ഹ്യൂമന്റൈറ്റ് വാച്ച് പുറത്തുവിട്ടിരിക്കുന്ന 82 പേജുളള റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 80,000 നും 120,000 നും ഇടയിലുളള ആളുകള്‍ രാഷ്ട്രീയ തടവുകാരായി ഉത്തര കൊറിയയുടെ ജയിലറകളില്‍ കഴിയുന്നുണ്ടെന്നാണ് നിഗമനം.

1990-കളില്‍ രാജ്യം കടുത്ത ക്ഷാമം അനുഭവിച്ച കാലത്ത് 32,000 ഉത്തര കൊറിയക്കാരാണ് ദക്ഷിണ കൊറിയയിലേക്ക് പാലായനം ചെയ്തത്. മാതൃരാജ്യത്ത് ലൈംഗികാതിക്രമത്തിന് ഇരയായതാണ് ദക്ഷിണ കൊറിയയിലേയ്ക്ക് കുടിയേറാന്‍ ഇവരെ പ്രേരിപ്പിച്ചത്. 2014-ലെ സര്‍വേയില്‍ 1,125 ഉത്തര കൊറിയക്കാരില്‍ 38 ശതമാനവും പറഞ്ഞത് ലൈംഗിക ചൂഷണങ്ങളും ബലാത്സംഗങ്ങളും ഇത്തരം സൗകര്യങ്ങളില്‍ പതിവാണെന്നായിരുന്നു. 33 പേരും തങ്ങള്‍ ഇരകളാണെന്നായിരുന്നു പ്രതികരിച്ചത്. ഉത്തര കൊറിയയില്‍ ക്ഷാമം ഉണ്ടായ കാലങ്ങളിവും വീടിന്റെ അത്താണി കുടുംബനാഥകള്‍ തന്നെയായിരുന്നു. പുതിയതായി തുറന്ന മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വിറ്റും പണത്തിനും ഭക്ഷണത്തിനുമായി ചൈനയിലേക്ക് കുടിയേറിയുമൊക്കയാണ് അവര്‍ ജീവിച്ചത്.

അതിജീവനം സാധ്യമാകണമെങ്കില്‍ അധികാരികള്‍ക്ക് വഴങ്ങികൊടുക്കണം. അതുമല്ലെങ്കില്‍ ശരീരത്തിന്റെ മുഴുവന്‍ ഭാഗത്തും അവര്‍ ആഗ്രഹിക്കുന്നതു പോലെ സ്പര്‍ശിക്കാന്‍ നിന്നു കൊടുക്കണം. അല്ലെങ്കില്‍ പട്ടിണി കിടന്നു മരിക്കേണ്ടി വരും. അതുമല്ലെങ്കില്‍ തണുത്തു മരവിച്ച് എവിടെയങ്കിലും ചത്തുകിടക്കേണ്ടി വരും ആരും ചോദിക്കാന്‍ വരില്ല. അതിജീവിച്ച യുവതി വെളിപ്പെടുത്തുന്നു. 2014 ല്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നവര്‍ വ്യാപകമായി ലൈംഗികാതിക്രമം നടത്തിയതായി ഹ്യൂമന്റൈറ്റ് വാച്ച് ചൂണ്ടിക്കാണിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരും പട്ടാളക്കാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം ഭൂരിഭാഗവും പുരുഷന്‍മാരായിരിക്കുന്ന ഒരു രാജ്യത്ത് വഴങ്ങി കൊടുക്കയല്ലാതെ മറ്റു വഴികളില്ലെന്ന് ഇരകളായ സ്ത്രീകള്‍ പറയുന്നു.

അധികാരമാണ് എല്ലാം അധികാരമില്ലെങ്കില്‍ വഴങ്ങി കൊടുക്കുക. ജീവിക്കാന്‍ വേണ്ടി ആത്മാഭിമാനം മറന്നു കളയുക ഉത്തര കൊറിയയില്‍ സ്ത്രീയെന്ന നിലയില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഇതാണെന്നും ഇരയായ സ്ത്രീകള്‍ പറയുന്നു. ചിലര്‍ സാധനങ്ങള്‍ കടത്താനും ജോലിക്കായും മറ്റും ചൈനയിലേക്ക് അനധികൃതമായി കുടിയേറാറുണ്ട്. ഇവര്‍ പിടിക്കപ്പെടുകയോ മടക്കി അയയ്ക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇവര്‍ താല്‍ക്കാലികമായി അടയ്ക്കാറുള്ള കേന്ദ്രങ്ങളിലും ജയിലുകളിലും ബലാത്സംഗത്തിന് ഇരയാകാറുണ്ട്. എല്ലാ രാത്രികളിലും ചില സ്ത്രീകള്‍ ഗാര്‍ഡിനൊപ്പം പോകേണ്ടി വരും. അവര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുമെന്ന് ഹോള്‍ഡിംഗ് സെന്ററില്‍ കഴിയേണ്ടി വന്ന ഒരു 30 കാരി പറയുന്നു. ഇത്തരത്തില്‍ അതിഗൗരവപരമായ വെളിപ്പെടുത്തലുകളാണ് ഹ്യൂമന്റൈറ്റ് വാച്ച് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

LEAVE A REPLY