കളിപ്പാട്ടത്തിൽ രാജവെമ്പാല കയറിക്കൂടി, കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശിയുടെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കുട്ടികൾ കളിക്കുന്ന ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നത്. കുട്ടി കളിപ്പാട്ടം എടുത്തപ്പോളാണ് പാമ്പിനെ കണ്ടത്. വലിയൊരു അപകടം ഒഴിവായ സന്തോഷത്തിലാണ് വീട്ടുകാർ. മഴക്കാലത്ത് പാമ്പുകൾ വീട്ടിലും പരിസരപ്രദേശത്തും കയറിക്കൂടാനുള്ള സാധ്യത കൂടുതലാണ്, പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക.






















