ആംബുലൻസിൽ നിന്നും രോഗി തെറിച്ചുവീണു

ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്നും രോഗി തെറിച്ചുവീണതായി റിപ്പോർട്ട്. സ്പീഡ് ബംബിൽ കയറിയപ്പോൾ ആംബുലൻസിന്റെ ഡോർ തനിയെ തുറന്നു രോഗി സ്ട്രെച്ചറോടെ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ രോഗിയുടെ തലയ്ക്ക് ക്ഷതമേറ്റു. വാഹനാപകടത്തിൽ പരുക്കേറ്റ ആളായിരുന്നു ആംബുലൻസിൽ പോയിക്കൊണ്ടിരുന്നത്. വീഴ്ചയ്ക്ക് പിന്നാലെ രോഗിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം.