മൂത്രത്തിൽ നിറയെ ഔഷധഗുണമാണെന്ന അവകാശവാദവുമായി യുവതി രംഗത്ത്. മരുന്നുകൾ ഉപയോഗിക്കാതെയുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇൻഫ്ളൂവൻസറായ നൂപുർ പിറ്റി എന്ന യുവതിയാണ് മൂത്രം ഉപയോഗിച്ച് ദിവസവും കണ്ണുകൾ കഴുകാറുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. പ്രകൃതിയുടെ സ്വന്തം മരുന്നാണ് രാവിലത്തെ മൂത്രമെന്ന് വ്യക്തമാക്കുന്ന യുവതി, മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്ന വീഡിയോയും ‘എക്സ് ‘ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. കണ്ണിന്റെ ഡ്രൈനസ്, ചുവപ്പ് നിറം തുടങ്ങിയവ മാറാൻ ഇത് നല്ലതാണെന്നും യുവതി അവകാശപ്പെടുന്നു. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് ആരോഗ്യ വിദഗ്ധരും രംഗത്തെത്തി. മൂത്രം ഉപയോഗിച്ച് കണ്ണുകൾ കഴുകുന്നത് അണുബാധയ്ക്ക് കാരണമാകും എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.




















