ആരെല്ലാം പഞ്ചസാര ഒഴിവാക്കണം ?

ആരെല്ലാം പഞ്ചസാര ഒഴിവാക്കണം. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ പഞ്ചസാര നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങളറിയാം. പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തിന്റെ ഭാരം കുറയുകയും മുഖത്തിന് സ്വഭാവിക ആകൃതി ലഭിക്കുകയും ചെയ്യും. കണ്ണിന് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും കുടവയര്‍ നിയന്ത്രിക്കാനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും. മുഖക്കുരു മൂലം കഷ്ടപ്പെടുന്നവരും, മുഖത്ത് ചുവന്ന പാടുകളുള്ളവരും പഞ്ചസാര ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നതും നാം അറിഞ്ഞിരിക്കണം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദയാരോഗ്യം നഷ്ടപ്പെടല്‍, പ്രമേഹം, അമിത വണ്ണം, മോണരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകാം. പ്രമേഹ ലക്ഷണങ്ങള്‍ ഉള്ളവരും, പ്രമേഹ രോഗികളായ മാതാപിതാക്കളുള്ളവരും പഞ്ചസാരയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. കൃത്യമായ ഡയറ്റ് പ്ലാനുകള്‍ക്കായി ഒരു ഡയറ്റീഷന്റെ സേവനം തേടുന്നതാണ് ഉചിതം.