ലിപ്‌സ്‌റ്റുകൾ വാങ്ങി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്‌ധർ

ദിവസേന ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പല നിറത്തിലും വ്യത്യസ്ത ഘടനകളിലും ലിപ്‌സ്‌റ്റുകൾ ഇന്ന് ലഭ്യമാണ്. ഇതൊക്കെ വാങ്ങി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്‌ധർ. ചിലതരം ലിപ്‌സ്റ്റിക്കുകളിൽ സിങ്ക്, കാഡ്‌മീയം, ലെഡ് തുടങ്ങിയ ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നിരവധി പഠനങ്ങളിൽ കണ്ടെത്തിട്ടുണ്ട്. ലിപ്‌സ്റ്റിക്കുകളുടെ ദീർഘകാല ഉപയോഗം ശ്വാസകോശ അർബുദം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്‌ധർ ഓർമിപ്പിക്കുന്നത്. ഇത്തരം ലിപ്‌സ്റ്റിക്കുകൾ വൃക്കയ്ക്കും അസ്ഥികൾ ക്ഷയിക്കുന്നതിനും കാരണമാകും. ഇത്തരം ലിപ്‌സ്റ്റിക്കുകൾ വല്ലപ്പോഴും ഉപയോഗിക്കുന്നത് ദോഷം ചെയ്യില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു.