അവിവാഹിതയായ 21കാരി പ്രസവിച്ചു, നവജാതശിശുവിന്റെ മൃതദേഹം ആൾതാമസം ഇല്ലാത്ത പറമ്പിൽനിന്നും കിട്ടി. രക്തസ്രാവത്തെ തുടർന്ന് 21കാരി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായും കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം എന്നും അധികൃതർ വ്യക്തമാക്കി.






















