യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് 41 റബ്ബർബാൻഡുകൾ. വയറുവേദനയെത്തുടർന്ന് വിവിധ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനെത്തുടർന്ന് നാലുദിവസം മുൻപാണ് നാൽപ്പത് വയസ്സുകാരി, പാറശ്ശാല സരസ്വതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. സ്കാനിങ്ങിൽ ചെറുകുടലിലെ തടസ്സമാണ് വയറുവേദനയ്‌ക്ക് കാരണമായതെന്നു വിദക്തർ കണ്ടെത്തി. തുടർന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ശസ്ത്രക്രിയയിൽ ചെറുകുടലിനുള്ളിൽ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോഴാണ് റബ്ബർബാൻഡുകൾ ഒന്നിനോടൊന്ന് ചേർന്ന് പന്തുപോലെ കണ്ടെത്തിയത്. 41 റബ്ബർബാൻഡുകളാണ് ആരോഗ്യവിദക്തർ നീക്കം ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയ്ക് റബ്ബർബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കൾ പപറയപ്പെടുന്നു. റബ്ബർബാൻഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂർവമാണെന്ന് ആശുപത്രി മേധാവി ഡോ. എസ്.കെ. അജയ്യകുമാർ വ്യക്തമാക്കി






















