സ്ത്രീകളിലെ ലൈംഗിക താൽപര്യം കുറയുന്നതിന് പ്രസവം ഒരു കാരണമാകുന്നതായി പഠനം. പ്രസവാനന്തരം സ്ത്രീകളിലെ ഹോർമോണുകളിൽ വരുന്ന വ്യത്യാസവും ജീവിത ശൈലിയിലെ മാറ്റവും ഇതിന് കാരണമാകുന്നു. കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്ക് മുമ്പിൽ ലൈംഗിക ഉത്തേജനം ലഭിക്കുന്ന ചിത്രങ്ങളും, കുഞ്ഞ് കുട്ടികളുടെ ചിത്രങ്ങളും, വ്യത്യസ്തങ്ങളായ മറ്റ് ചിത്രങ്ങളും നിരത്തി. അമ്മയായ സ്ത്രീകളിൽ ഭൂരിപക്ഷവും കുട്ടികളുടെ ചിത്രങ്ങളും, അല്ലാത്ത സ്ത്രീകളിൽ ഭൂരിപക്ഷം ലൈംഗിക ഉത്തേജനം ലഭിക്കുന്ന ചിത്രങ്ങളും തിരഞ്ഞെടുത്തു. ഇത് വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ അമിഗ്ഡാല എന്ന ഭാഗത്തിന് പ്രസവാനന്തരം സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലമാണെന്ന് പഠനം വിലയിരുത്തുന്നു. കുട്ടി ജനിക്കുന്നതോടെ ലൈംഗിക ബന്ധത്തിന്റെ ഫലം തങ്ങൾക്ക് ലഭിച്ചതായും, ഇനി ലൈംഗികബന്ധം അനിവാര്യമല്ലെന്നും ചിന്തിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിക്കുകയാണ്.






















