പരിപ്പുവടയിൽ തേരട്ടയെ കണ്ടെത്തിയാതായി പരാതി. തൃശൂർ പുതുക്കാട് കേരളബാങ്കിലെ ജീവനക്കാർ വാങ്ങിയ വറവ് പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിൽ നിന്നാണ് തേരട്ടയെ കണ്ടതായി പറയുന്നത്. ബാങ്ക് ജീവനക്കാർ ഉടൻ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയും. തുടർന്ന് പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ബേക്കറി അടച്ചുപൂട്ടാൻ നിർദ്ദേശിച്ചു. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും, നാലുപേർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഒരാൾക്ക് മാത്രമാണ് ഹെൽത്ത് കാർഡ് ഉള്ളതെന്നും അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു






















