ബാക്ടീരിയൽ അണുബാധ പിടിപെട്ട് 14-കാരന് ദാരുണാന്ത്യം

ബാക്ടീരിയൽ അണുബാധ പിടിപെട്ട് 14-കാരന് ദാരുണാന്ത്യം. മെനിൻജോകോക്കീമിയ എന്നും മെനിൻജോകോക്കൽ സെപ്റ്റിസീമിയ എന്നും അറിയപ്പെടുന്ന വളരെ അപൂർമായ രക്ത അണുബാധ ഉണ്ടായതാണ് മരണകരണമായി വിദക്തർ പറയുന്നത്. നെയിസ്സീരിയ മെനിൻജിറ്റിഡിസ് എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ഈ ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെ അതിവേ​ഗം പടർന്നു രോ​ഗബാധിതനായ വ്യക്തിയെ രക്ഷിക്കാൻ സാധിക്കാത്ത സ്ഥിതിയിൽ എത്തുമെന്ന് വിദക്തർ സൂചിപ്പിക്കുന്നു. യു.എസ്സിലെ സൗത്ത് കരോലിന സ്വദേശി വില്യം ഹാൻഡ് എന്ന കുട്ടിയെയാണ് അപൂർവവും അതിവേഗം പടരുന്നതുമായ അണുബാധ പിടിപെട്ടത്.