തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിന്റെ ഗേറ്റ് മാനേജ്‌മെന്റ് ഇടപെട്ട് പൊളിച്ചുമാറ്റി.

ഗേറ്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം പൊളിച്ചു നീക്കണമെന്നായിരുന്നു ആവശ്യം.അക്കാദമിക്ക് നല്‍കിയ സര്‍ക്കാര്‍ ഭൂമിയില്‍ പത്തേക്കറോളം ഉപയോഗമില്ലാതെ കിടക്കുകയാണെന്നും ഈ ഭൂമി തിരികെ സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഉള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സംഭവം അന്വേഷിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഗേറ്റ് പൊളിച്ചു നീക്കിയത്. കവാടത്തിന് മുന്‍പില്‍ കൂടിയുളള സ്ഥലം വാട്ടര്‍ അതോറിറ്റിയുടേതായിരുന്നു. ഈ സ്ഥലം കൈയ്യേറിയാണ് ഗേറ്റ് സ്ഥാപിച്ചിരുന്നത്.

LEAVE A REPLY