തലയിണ മാറ്റൂ, അലർജി അകറ്റാം

തലയിണ മാറ്റൂ, അലർജി അകറ്റാം. സുഖമായ ഉറക്കത്തിന് തലയിണ ആവശ്യമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ തലയിണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. തലയിണയുടെ വൃത്തി തന്നെയാണ് കാര്യം. പില്ലോകവര്‍ ഇടയ്ക്കിടെ കഴുകിയില്ലെങ്കില്‍ അപകടമാണ് കൂടാതെ ചില തലയിണകൾ നിർമിച്ചിരിക്കുന്ന തുണി പഴകുന്തോറും പൊടിഞ്ഞു വരുന്നതായും, അവ നമ്മൾ ശ്വാസ കോശത്തിലേക്കു വലിച്ചു കയറ്റുന്നതും ദൂഷ്യമാണ്. പുതപ്പിന്റെയും തലയിണയുടെയും ഇത്തരം പൊടികൾ ശ്വസിച്ചു രാത്രിയിൽ തുമ്മുന്നതും ചിലരിൽ പതിവാണ്. ഒരു ആഴ്ചയോളം കഴുകാത്ത പില്ലോ കവറില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ അധികം ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്നാണ് പഠനങൾ പറയുന്നത്. അമേരിക്കയിലെ നാഷണല്‍ സ്ലീപ് ഫൗണ്ടേഷനാണ് ഈ പഠനം നടത്തിയത്. വൃത്തിയില്ലാത്ത തലയിണ അലര്‍ജികളും ശ്വാസകോശ രോഗങ്ങളും വർധിപ്പിക്കും. ആസ്ത്മ, തുമ്മല്‍, കണ്ണില്‍ നിന്ന് വെള്ളം വരല്‍, ശ്വാസതടസ്സം, അലര്‍ജിപ്രശ്നങ്ങള്‍,കൂടാതെ ചര്‍മ്മപ്രശ്നങ്ങള്‍, മുഖക്കുരു,താരന്‍ പോലെയുള്ള ശിരോചര്‍മ്മപ്രശ്നങ്ങള്‍ക്കും ഇത് കാരണമായേക്കാം.