ചുക്ക് വെള്ളത്തിന്റെ ഗുണങ്ങൾ അറിയാമോ?

ചുക്ക് വെള്ളത്തിന്റെ ഗുണങ്ങൾ അറിയാമോ? മഴക്കാലത്ത് പൊതുവെ വെള്ളം കുടിക്കുന്ന ശീലം കുറയാറുണ്ട്. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം മഴക്കാലത്ത് പൊതുവെ നല്ലതാണ്. ശ്വാസകോശശുദ്ധിക്കും ദഹനം സുഖമമാക്കാനും ഇത് സഹായിക്കും. ചുക്കിൽ അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചുക്ക് ഇട്ട വെള്ളം കുടിക്കുന്നത് തൊണ്ടയിലുള്ള വേദന, ചുമ, ശ്വാസകോശ രോഗങ്ങൾ പ്രതിരോധിക്കുവാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ചുക്ക് വെള്ളം ദഹനരസം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിനാൽ മഴക്കാലത്തെ ദഹനക്കേടുകൾ തടയുമെന്നും പറയുന്നു. ഉണക്കിയ ഇഞ്ചിയിൽ ഉള്ള പൊളിഫെനോളുകൾ, പ്രത്യേകിച്ച് gingerol എന്ന സംയുക്തം ഇത് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-മൈക്രോബിയൽ ഗുണങ്ങളുണ്ട്. ആയതിനാൽ ചുമ അടക്കം, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് Digestive Diseases and Sciences എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ ചിലർക്ക് അമിത ഇഞ്ചി അല്ലെങ്കിൽ ചുക്കിന്റെ ഉപയോഗം വയറിന്റ പ്രവർത്തനത്തെ മോശമായും ബാധിക്കാറുണ്ട്.