നമ്മുടെ കുട്ടികൾ വീട്ടിൽ പോലും സുരക്ഷിതർ അല്ലെ ?

4 വയസ്സുള്ള തന്റെ മകൾ പീഡിപ്പിക്കപ്പെട്ടു എന്ന് ഒരമ്മക്ക് സമൂഹത്തോട് എങ്ങനെ പറയും? നമ്മുടെ കുട്ടികൾ വീട്ടിൽ പോലും സുരക്ഷിതർ അല്ല. കേരളത്തിലെ കഴിഞ്ഞ മാസത്തിൽ സംഭവിച്ച വാർത്തകൾ നോക്കുമ്പോൾ 10 വയസ്സിൽ താഴെയുള്ള നിരവധി പെൺകുട്ടികളാണ് മാനസികവും ശാരീരികമായിട്ടുള്ള പീഡനങ്ങൾക്ക് ഇരയായിട്ടുള്ളത്. പെൺമക്കൾ ഉള്ള അമ്മമാർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരുപാട് സൂക്ഷിക്കേണ്ട കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. നമ്മുടെ ഇടയിലുള്ള മനുഷ്യമൃഗങ്ങൾ ആരൊക്കെ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്…അത് കഴിയാത്തിടത്തോളം കാലം കല്യാണിയെ പോലെ ഇനിയും ഒരുപാട് കുഞ്ഞുങ്ങൾ നമുക്ക് മുന്നിൽ ദുരിതമനുഭവിക്കുന്നതും, മരിച്ചു വിഴുന്നതും കാണേണ്ടിവരും. ഒരു അമ്മ എന്ന നിലയ്ക്ക് മക്കൾക്ക് നൽകുന്ന സുരക്ഷിതത്വം വേറെ എവിടെയും കിട്ടില്ല, അതിനാൽ അവർക്ക് 18 വയസ് ആകുന്നത് വരെ മുഴുവൻ ഉത്തരവാദിത്തവും മാതാപിതാക്കൾക് ആണ്.കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ആരെയും സ്പർശിക്കാൻ അനുവദിക്കരുത് എന്ന് പറഞ്ഞു തന്നെ പഠിപ്പിക്കണം. അത്തരം പ്രവണത ആരെങ്കിലിൽനിന്നും ഉണ്ടായാൽ, മാതാപിതാക്കളോട് പങ്ക് വെക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് തോന്നണം. ആൺകുഞ്ഞായാലും, പെൺകുഞ്ഞായാലും ഈ കാര്യത്തിൽ മാതാപിതാക്കൾ ഒരേ പോലെ ശ്രദ്ധിക്കണം, കൂടാതെ കുട്ടികളെ പരിപാലിക്കുവാൻ മറ്റുള്ളവരെ ഏൽപ്പിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുക.