രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ച ആ പച്ചവെളിച്ചം ലേസര്‍ ഗണ്ണിന്റേതല്ല, മൊബൈല്‍ ഫോണിന്റേതെന്ന് എസ്.പി.ജി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്പിജി. രാഹുലിന്റെ നെറ്റിയില്‍ പതിച്ച ആ പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്‌നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതായാണ് ആരോപണമുയന്നത്.

ആരോപണവുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. അമേഠിയില്‍ ബുധനാഴ്ച നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഈ റോഡ് ഷോയില്‍ രാഹുലിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്നും പാര്‍ട്ടി ആരോപിച്ചു. റോഡ് ഷോയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി രാഹുല്‍ സംസാരിക്കുന്നതിനിടെയാണ് പച്ചനിറത്തിലുള്ള ഒരു ലേസര്‍ രശ്മി അദ്ദേഹത്തിന്റെ തലയില്‍ പലവട്ടം പതിച്ചത്.

LEAVE A REPLY