ജീവിതപങ്കാളി നിങ്ങളെ ഉപേക്ഷിച്ചുപോയാലോ എന്ന് പേടി തോന്നാറുണ്ടോ ? നിങ്ങളുടെ ജീവിതപങ്കാളിയുമായി നിങ്ങൾക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. നിങ്ങളുടെ ജീവിതപങ്കാളി വിശ്വസിക്കാൻ കഴിയുന്ന വ്യക്തിയാണ് എന്ന് നിങ്ങൾക്ക് വ്യക്തമായി അറിയുകയും ചെയ്യാം, എങ്കിൽപ്പോലും ഇത്തരത്തിൽ ഭയം നിങ്ങളെ അലട്ടുന്നു എങ്കിൽ ഇത്തരം അവസ്ഥയാണ് Fear of rejection. മുൻപുണ്ടായിരുന്ന റിലേഷന്ഷിപ്പിൽ ഉണ്ടായ മാനസികാഘാതം ആണ് ഇത്തരം അവസ്ഥയ്ക്ക് കാരണമായി സൈക്കോളജിസ്റ്റുകൾ പറയുന്നത്. പുതിയ റിലേഷൻഷിപ്പിൽ ഇത് ആവർത്തിക്കുമോ എന്ന പേടി Fear of rejection എന്ന അവസ്ഥയ്ക്ക് കാരണമാകും. കോൺഫിഡൻസ് കുറവോ, ചെറുപ്പകാലത്തെ അനുഭവങ്ങളോ, മാതാപിതാക്കളുടെ അവഗണനയോ ഒക്കെ ഇതിനു കാരണം ആയേക്കാം. അതുകൊണ്ടു തന്നെ പങ്കാളിയിൽ നിന്നും സ്നേഹം കിട്ടുമ്പോൾ അത് നഷ്ടപ്പെടുമോ എന്ന അമിത ഉത്കണ്ഠയും ഇവരിൽ ഉണ്ടാകാം എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. നിങ്ങളോ നിങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എല്ലാം ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നുവെങ്കിൽ ഉടൻ തന്നെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം ഉറപ്പുവരുത്തുക.



















