കെട്ടിപ്പിടിച്ഛ് ഉറങ്ങുന്ന ദമ്പതിമാര്‍ക്ക് ലഭിക്കുന്നത് ഒട്ടേറെ ഗുണങ്ങളെന്ന് പഠനം. ജേണല്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ്‌സ് എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുഎസ്സിലെ അലബാമ സംസ്ഥാനത്തെ ആബേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ശരാശരി 13 വര്‍ഷമെങ്കിലും ഒന്നിച്ച് ജീവിച്ചിട്ടുള്ള 143 ദമ്പതിമാരിലാണ് പഠനം നടത്തിയത്. പഠനത്തിൽ ചേര്‍ന്നുകിടന്നോ മുഖാമുഖമോ ഒരേദിശയിലോ കിടന്ന് കെട്ടിപ്പിടിച്ചുറങ്ങുന്നവര്‍ക്ക് മാനസിക പിരിമുറുക്കവും വൈകാരികമായ അരക്ഷിതാവസ്ഥയും കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പങ്കാളികൾക്കിടയിലുള്ള ബന്ധം ദൃഢമാക്കാൻ കെട്ടിപ്പിടിച്ചുള്ള ഉറക്കം സഹായിക്കും. ഒന്നിച്ച് കെട്ടിപ്പിടിച്ചുറങ്ങുന്നത് പങ്കാളികള്‍ക്ക് ഏറ്റവും സുഖപ്രദമായ അനുഭവമുണ്ടാക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ലവ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് പങ്കാളിയെ കെട്ടിപ്പിടിച്ചുറങ്ങുന്നതിനെ മനോഹരമായ അനുഭവമാക്കുന്നത്.






















