കല്യാണിയെ ‘അമ്മ കൊന്നത് ചങ്ക് തകർന്നോ? അമ്മയുടെ മാനസിക രോഗം കെട്ടിച്ചമച്ചതോ? ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പിതാവിന്റെ സഹോദരനിൽനിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു റിപ്പോർട്ട്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി. മരിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായതായി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ടുകളുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യം മൂലം കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബാന്തരീക്ഷം. ഓർക്കുക ഇത്തരം അവസ്ഥകൾ ഏറ്റവും കൂടതൽ ബാധിക്കുന്നത് നമ്മുടെ കുരുന്നുകളെയാണ്. എന്തുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതർ അല്ലാത്തത് ? ആരാണിവിടെ കുറ്റക്കാർ മാതാപിതാക്കളോ, ബന്ധുക്കളോ, ഒരു കുഞ്ഞുജനിച്ചാൽ അതിന്റെ പൂർണ സുരക്ഷയും ഉത്തരവാദിത്തവും അച്ഛനും അമ്മയ്ക്കും തുല്യമാണ്. അത് കണ്ണിമ വെട്ടാതെ ചെയ്യേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കൂടാതെ നമ്മുടെ നിയമ സംവിധാനങ്ങളും ശക്തമാകേണ്ടതുണ്ട്, മനസ്സാക്ഷിയില്ലാത്ത ഇത്തരം കുറ്റം ചെയ്യുന്ന പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമ സംവിധാനമാണ് നമുക്ക് വേണ്ടത്.




















