നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്

തിരുവനന്തപുരം: സിനിമാ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ട തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഷായുടെ കുടുംബത്തിനു സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും നടി സീമ ജി. നായരും ധനസഹായം ചെയ്തതായും മനോജ് പറഞ്ഞു. മനോജ് മമ്മൂട്ടിയെ കൊല്ലം ഷായുടെ വിവരം അറിയിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു. മമ്മൂട്ടി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയായിരുന്നുവെന്നും മനോജ് പറഞ്ഞു.

LEAVE A REPLY