അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കളിപ്പാട്ടങ്ങൾ എടുക്കാൻ ഷെൽഫിലേക്ക് കൈ നീട്ടിയപ്പോൾ മൂർഖൻ പാമ്പിനെ കണ്ടതായി അങ്കണവാടി ടീച്ചർ വ്യക്തമാക്കി. ആലുവ കരുമാലൂരിലെ തടിക്കടവിലുള്ള അങ്കണവാടിയിൽ ആണ് സംഭവം. 8 കുട്ടികളാണ് സംഭവസ്ഥലത്തു ഉണ്ടായിരുന്നത്. ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ജീവനക്കാരും രക്ഷിതാക്കളും. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ അങ്കണവാടിയിലെത്തി പാമ്പിനെ പിടികൂടിയതായാണ് റിപ്പോർട്ട്. സൂക്ഷ്മമായി പരിശോധന നടത്തുന്നതു വരെ അടുത്ത 3 ദിവസത്തേക്ക് അങ്കണവാടി പ്രവർത്തിക്കേണ്ടതില്ല എന്ന് പഞ്ചായത്ത് അധികൃതർ സൂചിപ്പിച്ചു.





















