മുന്തിരി കഴിച്ച 6 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

മുന്തിരി കഴിച്ച 6 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. വിപണിയില്‍ ഇന്ന് ലഭിക്കുന്ന മുന്തിരി അടക്കമുള്ള ഫലവര്‍ഗങ്ങള്‍ വൃത്തി ആക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ട്ടമുള്ള ഫലവര്‍ഗമാണ് മുന്തിരി. തോട്ടങ്ങളില്‍ നിന്ന് മുതല്‍ പല രാസവള പ്രയോഗങ്ങളിലൂടെ വിപണിയില്‍ എത്തുന്ന മുന്തിരി, വിപണിയില്‍ കേടുകൂടാതെ ഇരിക്കുന്നതിന്, ആരോഗ്യത്തിന് ഹാനികരമായ ചില രാസപദാര്‍ത്ഥങ്ങള്‍ കലക്കിയ ലായനി തളിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിപണിയില്‍ ലഭിക്കുന്ന ചില മുന്തിരികളില്‍ ഒരു വെളുത്ത പദാര്‍ത്ഥം മുന്തിരിയുടെ പുറം തോടില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാറുണ്ട്, ഇത് ശരിയായ രീതിയില്‍ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവു, കൂടാതെ കുലയില്‍ നിന്നും വേര്‍പെട്ട പൊട്ടിയ മുന്തിരികള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്, ഇത്തരം മുന്തിരികള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ചെറു പ്രാണികള്‍ അകലം പാലിക്കുന്ന പഴവര്‍ഗങ്ങള്‍ ഉപയോഗിക്കരുത് എന്ന് പഴമക്കാര്‍ പറയാറുണ്ട്, കാരണം അത്തരം പഴവര്‍ഗങ്ങളില്‍ കീടനാശിനി തളിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. ഉപ്പ്, വിനാഗിരി, മഞ്ഞപ്പൊടി കലക്കിയ വെള്ളത്തില്‍ ഫലവര്‍ഗങ്ങള്‍ മുക്കിയിടുന്നതും, കൃത്യമായി കഴുകി ഉപയോഗിക്കുന്നതും ഒരു പരിധിവരെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുവാനുള്ള സാധ്യത കുറച്ചേക്കാം. കുട്ടിയുടെ പിതാവ് വഴിയരികില്‍ വില്‍പ്പനയ്ക്കുവെച്ച മുന്തിരി വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നുതായാണ് വിവരം, ഇത് കഴിച്ചതോടെയാണ് കുട്ടി ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. ബിഹാറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് വിവരം. സമാന ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്വയ ചികിത്സ ഒഴിവാക്കി ഉടന്‍ ആരോഗ്യ വിധഗ്ദ്ധരുടെ സേവനം തേടേണ്ടതാണ്.